‘മുഖ്യമന്ത്രി വയനാടെത്തണം’; സര്‍വ്വകക്ഷി യോഗം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്

കൽപ്പറ്റ : മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്. വനംമന്ത്രി രാജിവയ്ക്കണമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ മാത്രമായി ചർച്ച നടക്കില്ലെന്നും അറിയിച്ച്‌ യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല നേരിടുന്ന വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോഗം വിളിച്ചത്. മന്ത്രിമാരായ എംബി രാജേഷ്, കെ.രാജൻ, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയില്‍ എത്തിയത്.

Advertisements

അതേസമയം, വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒറ്റക്ക് വരാൻ പറ്റാത്തത് കൊണ്ടല്ലേ വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നതെന്ന് ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. സർവകക്ഷി യോഗം ബഹിഷ്കരിക്കുകയാണെന്നും സിദ്ദീഖ് അറിയിച്ചു. അതേസമയം, മന്ത്രിസംഘം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ കാണുമോ എന്നതില്‍ വ്യക്തതയില്ല. കാട്ടാനക്കലിയില്‍ തുടർ മരണങ്ങള്‍ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരവും ഇന്ന് നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.