കല്‍പ്പറ്റ: യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എല്‍ഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കലാപം അഴിച്ചുവിടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം ഞായറാഴ്ച കല്‍പ്പറ്റയില്‍ വൈകീട്ട് മൂന്ന് മണിക്ക് സിപിഎം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതിന് കല്‍പ്പറ്റ ടൗണില്‍ തന്നെ മറുപടി പറയാനെന്നവണ്ണമാണ് സിപിഎം പ്രകടനം. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ നിരവധി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമത്തെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും സിപിഎം നേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു.