ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ കമല്ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ.
പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ ഇന്ത്യനും വരെ. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും സിനിമയുടെ സമസ്തമേഖലയിലും സജീവസാന്നിധ്യമായി.
ആറ് പതിറ്റാണ്ടിലേറെയായി സജീവമായി തുടരുന്ന ചലച്ചിത്രയാത്ര, അസാധാരണമായ നടനവൈഭവം, മികച്ച നര്ത്തകന്, ആക്ഷന്‍രംഗങ്ങളിലെ കൃത്യത. അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. കളത്തൂർ കണ്ണമ്മയിൽ ബാലതാരമായി അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കമൽഹാസൻ സ്വന്തമാക്കി. എംജിആർ ശിവാജി ഗണേശൻ എന്നിവർക്കൊപ്പം ബാലതാരമായി അഭിനയിച്ചു.
നടനെന്ന നിലയിൽ തമിഴിൽ ശ്രദ്ധേയനാകും മുൻപേ മലയാളത്തിൽ സൂപ്പർഹിറ്റുകൾ . ആദ്യമലയാളചിത്രം കന്യാകുമാരി. പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ താരപരിവേഷം നേടിയത്. അപൂർവരാഗങ്ങൾ അദ്ദേഹത്തിന്റെ എക്കാലത്തേയും വിജയകരമായ തമിഴ് ചിത്രമാണ്.