ഖത്തർ : അൽ വാഖ്രയിലെ അൽ ജനുബ് സ്റ്റേഡിയത്തിലെ പച്ചപ്പുല്ല് പോലും രോമാഞ്ചം കൊണ്ട് നിന്ന തീ പാറും പോരാട്ടമാണ് ഇന്ന് ലോകകപ്പിൽ നടന്നത്. ഖത്തറിന്റെ മണ്ണിൽ എണ്ണം പറഞ്ഞ ആറ് ഗോളുകളാണ് സെർബിയയും കാമറൂണും ചേർന്ന് അടിച്ചുകൂട്ടിയത്. ഒരു നിമിഷം പോലും വിരസത ഇല്ലാതിരുന്ന കളി അത്യന്തം ആവേശകരമായാണ് സമാപിച്ചത്. രണ്ടു ഗോളിന് പിന്നിലായ കാമറൂൺ രണ്ടെണ്ണം തിരിച്ചടിച്ചാണ് സമനില പിടിച്ചത്.
മത്സരത്തിന്റെ 29 ആം മിനിറ്റിൽ ജീൻ ചാൾസ് കാസ്റ്റലെറ്റോയിലൂടെ കാമറൂൺ ആദ്യ ഗോൾ നേടി ലീഡ് എടുത്തു. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിന്റെ ഒന്നാം മിനിറ്റിൽ അപ്രതീക്ഷിത ഗോളിലൂടെ സെർബിയയെ ഞെട്ടിച്ച് കാമറൂൺ മുന്നിലെത്തി. പാവലോവിക്കായിരുന്നു സെർബിയയുടെ ഗോൾ സ്കോർ. ഫസ്റ്റ് ഹാഫിന്റെ വിസിൽ മുഴങ്ങാനിരിക്കെ മിന്നൽ ഗോളിലൂടെ സെർബിയ വീണ്ടും കാമറൂണിനെ ഞെട്ടിച്ച് ലീഡ് എടുത്തു. സെർജ് മിലനോ സാവിക്കായിരുന്നു ഗോൾ സ്കോറർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
53 അം മിനിറ്റിൽ അലക്സാണ്ടർ മിത്രോവിക്കിലൂടെ വീണ്ടും ഞെട്ടിച്ചു സെർബിയ. മൂന്നാം ഗോൾ കൂടി വീണതോടെ തീർന്നെന്ന് കരുതിയിടത്തു നിന്നുള്ള തീപ്പൊരി തിരിച്ചു വരവാണ് കാമറൂൺ നടത്തിയത്. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകൾ തീപ്പൊരി പോലെ അടിച്ച് കയറ്റിയാണ് കാമറൂൺ വൻ തിരിച്ച് വരവ് നടത്തിയത്. 63 , 66 മിനിറ്റുകളിലായിരുന്നു കാമറൂണിന്റെ ഗോളുകൾ. വിൻസന്റ് അബൂബക്കറും ചുപ്പോ മോണ്ടിങ്ങുമായിരുന്നു ഗോൾ സ്കോറർമാർ. കളി അവസാനിക്കും വരെയും ഇരു ടീമുകളും ഗോളിനായുള്ള പോരാട്ടം തുടർന്നു എങ്കിലും മാത്രം അകന്നുനിന്നു.
ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ കാമറൂണിനും സെർബിയയ്ക്കും രണ്ടാം റൗണ്ട് പ്രവേശനത്തിന് ജയം അത്യാവശ്യമായിരുന്നു. എന്നാൽ സമനിലയോടെ ഇരു ടീമിന്റെയും മുന്നോട്ടുള്ള സാധ്യതകൾ ഏതാണ്ട് അടഞ്ഞു. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബ്രസീൽ സെർബിയെ പരാജയപ്പെടുത്തിയാൽ ബ്രസീൽ രണ്ടാം റൗണ്ടിൽ കടക്കും. ആ കാമറൂണിന്റെ അടുത്ത മത്സരം ബ്രസീലുമായും , സെർബിയയുടെ അടുത്ത മത്സരം സ്വിറ്റ്സർലൻഡുമായും ആണ്.