കോട്ടയം: കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് കാർ മോഷ്ടിച്ചു. സ്വിഫ്റ്റ് കാറാണ് ഷോറൂമിനുള്ളിൽ നിന്നും മോഷ്ടാവ് കവർന്നെടുത്തത്. ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും, പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് സ്വിഫ്റ്റ് കാർ തന്നെ മോഷ്ടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയോ ആണ് സംഭവമെന്നാണ് കരുതുന്നത്. ഏറ്റുമാനൂർ കാണക്കാരിയിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽ യൂസ്ഡ് കാർ ഷോറൂമിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോൾ പൂട്ട് തകർന്നു കിടക്കുന്നതായി കണ്ടെത്തി. തുടർന്നു, ഉടമയെ വിവരം അറിയിക്കുകയും പൊലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു നടത്തിയ പരിശോധനയിലാണ് ഷോറൂമിനുള്ളിലുണ്ടായിരുന്ന കാർ മോഷണം പോയതായി കണ്ടെത്തിയത്. ഷോറൂമിനു മുന്നിൽ നിരവധി കാറുകൾ നിർത്തിയിട്ടിരുന്നു. ഈ കാറുകളൊന്നും മോഷ്ടിച്ചെടുക്കാതെ ഉള്ളിൽ കിടന്ന സ്വിഫ്റ്റ് കാറാണ് മോഷണം പോയത്. ഷോറൂമിനു ഗേറ്റിനു മുന്നിലായി ഇരുമ്പ് കമ്പി വച്ചാണ് സുരക്ഷ ഒരുക്കിയത്. ഈ കമ്പിയും ഇളക്കി മാറ്റിയിട്ടുണ്ട്.
ദിവസങ്ങൾക്കു മുൻപുണ്ടായ ഇടിമിന്നലിൽ ഷോറൂമിന്റെ സിസിടിവി ക്യാമറകൾ തകരാറിലായിരുന്നു. അതുകൊണ്ടു തന്നെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സമീപത്തെ ഗ്രാമീൺ ബാങ്കിന്റെയും ബാങ്കിന്റെ എടിഎമ്മിന്റെയും സിസിടി ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. ഷോറൂം ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.