കാണക്കാരി ഗ്രാമപഞ്ചായത്ത് ; വി ജി അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കോട്ടയം : കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 9-ാം വാര്‍ഡിലെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വി.ജി അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ്  മിനു മനോജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ് സ്വാഗതം ആശംസിച്ചു.

Advertisements

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍ , മേരി തുമ്പക്കര , ലൗലിമോള്‍ വര്‍ഗ്ഗീസ് , മെമ്പര്‍മാരായ സാംകുമാര്‍ വി, ജോര്‍ജ്ജ് ഗര്‍വ്വാസീസ് , ബിന്‍സി സിറിയക് , ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ , സിപിഐ എം നേതാക്കളായ ബേബി ജോസഫ് , വി കെ സുരേഷ് കുമാര്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ കുര്യന്‍ തോമസ് , സിപിഐ നേതാവ് സി ജി കൃഷ്ണകുമാര്‍, കേരള കോണ്‍ഗ്രസ്സ് നേതാവ് ജോമോന്‍ സ്ക്കറിയ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Hot Topics

Related Articles