തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ധൈര്യമുണ്ടെങ്കിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോൾ കാണാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് പല നടപടികളും സ്വീകരിക്കുന്നതെന്നും കാനം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഒരു മന്ത്രിയെ പിരിച്ചുവിടാൻ കഴിയുമോ? ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു. ഗവർണർ ജനാധിപത്യത്തെയല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്. ഗവർണർക്കെതിരെ പ്രതിപക്ഷത്തിൽ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്ക് ആരെങ്കിലും ഒരു കത്ത് അയച്ചാൽ ഒരു മന്ത്രിയെ പുറത്താക്കാനാകുമോ? പോസ്റ്റ് ഓഫീസ് ഉണ്ടെങ്കിൽ ആർക്കും കത്തയക്കാമെന്നും കാനം പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വി.സിമാരോട് രാജിവയ്ക്കാൻ പറഞ്ഞായിരന്നു ആദ്യം ഗവർണറുടെ ഭീഷണി. മാദ്ധ്യമങ്ങൾ എന്തോ വലിയ കാര്യം പോലെ ഏറ്റുപറഞ്ഞു. ഒന്നും സംഭവിച്ചില്ല. ഒരുപക്ഷി പോലും പറന്നില്ല. ചിലച്ചില്ല. കോടതി പോലും പറഞ്ഞു ഗവർണറുടെ നടപടി തെറ്റാണ്. നിയമപ്രകാരമേ അത് ചെയ്യാൻ പറ്റുകയുള്ളുവെന്നും കാനം പറഞ്ഞു.