“ജ്യോതികയുടെ പ്രകടനം ആശ്ചര്യജനകം, ആ ബ്രില്ല്യൻസിനൊപ്പം എത്താൻ പറ്റുമെന്ന് തോന്നുന്നില്ല” : കങ്കണ

ചന്ദ്രമുഖിയിലെ ജ്യോതികയുടെ പ്രകടനത്തെ അഭിനന്ദിച്ച് നടി കങ്കണ. തമിഴ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ന്റെ ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ കങ്കണയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

കങ്കണയെയാണ് ബോളിവുഡ് നടിമാരിൽ ഏറെ ഇഷ്ടം എന്ന് ജ്യോതിക പറയുന്ന പഴയൊരു വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. ജ്യോതികയുടെ വാക്കുകൾ പ്രോത്സാഹനം നൽകുന്നതാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘എല്ലാ ദിവസവും ചന്ദ്രമുഖിയിലെ ജ്യോതികയുടെ പ്രകടനം കാണാറുണ്ട്. ചന്ദ്രമുഖി 2-ന്റെ ക്ലൈമാക്സ് ഷൂട്ട് നടക്കുന്നതാണ് അതിന് കാരണം. ആദ്യഭാ​ഗത്തിൽ എത്ര ആശ്ചര്യജനകമാണ് അവരുടെ പ്രകടനം. ആ ബ്രില്ല്യൻസിനൊപ്പം എത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’, എന്ന് കങ്കണ കുറിച്ചു.

ചന്ദ്രമുഖി 2 ൽ നായകനായി എത്തുന്നത് ലോറൻസ് ആണ്. വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍.

മലയാളത്തിലെ ക്ലാസിക് ഹിറ്റായ ചിത്രമാണ് ഫാസിൻ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു ചന്ദ്രമുഖി.

Hot Topics

Related Articles