കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കനി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.’അച്ഛനും അമ്മയും തന്നോട് ഒരു കൂട്ടുകാരിയോടെന്ന പോലെയാണ് പെരുമാറുന്നത്. ചെറുപ്പം മുതല്ക്കേ അങ്ങനെ തന്നെയാണ്.
എന്നെ കൂടുതലും നോക്കിയിട്ടളളത് അച്ഛനാണ്. സ്കൂളില്‍ അയക്കുന്നതും ഭക്ഷണം വാരിതരുന്നതുമെല്ലാം അച്ഛനായിരുന്നു. വീട്ടില്‍ എനിക്ക് എല്ലാവിധത്തിലുമുളള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ബാക്കിയുളള കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകുമ്ബോഴാണ് സ്വാതന്ത്ര്യം കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ അല്ല.അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. എന്റെ ഇരുപതാമത്തെ വയസില്‍ ഗർഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. പിരിയഡ്സാകാൻ കുറച്ച് വൈകുമ്ബോഴും വെറുതെയിരിക്കുമ്ബോഴുമെല്ലാം ഗർഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. അത് അമ്മയോട് പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയ്ക്ക് തൈറോയിഡിന്റെയും ഗർഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്ന സമയമായിരുന്നു.ആ സമയത്ത് ഞാൻ ഗർഭിണിയാണെന്ന് ഒരു തോന്നലുണ്ടായിട്ടുണ്ട്. അങ്ങനെ പാതിരാത്രി അമ്മയോട് ഞാൻ ഗർഭിണിയാണെന്ന് തോന്നുന്നുണ്ടെന്ന് പറഞ്ഞു. എനിക്ക് ആ സമയത്ത് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നോയെന്ന് അമ്മ ചോദിച്ചു. ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞു. അതുകേട്ട അമ്മ കുഴപ്പമില്ലെന്നും അബോഷൻ ചെയ്യാമെന്നുമാണ് പറഞ്ഞത്. അമ്മ നിസാരമായാണ് മറുപടി പറഞ്ഞത്’- കനി പറഞ്ഞു.