കൊച്ചി : ഇന്ത്യൻ സിനിമകളില്‍ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകള്‍ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓള് വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് കനി എന്നും നിറഞ്ഞു നില്‍ക്കാറുണ്ട്.ഇപ്പോഴിതാ ഇപ്പോഴിതാ കനിയെ കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.
വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കനിയുടെ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും തുറന്ന് പറയുന്നത്. കനി ഏതൊക്കെ സിനിമയില്‍ അഭിനയിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്നതിനെപ്പറ്റി ഒന്നും താങ്കള്‍ക്ക് യാതൊരു അറിവും ഇല്ലെന്നാണ് കനിയുടെ മാതാപിതാക്കള്‍ പറയുന്നത്. വലിയ അവസരങ്ങള്‍ അവള്‍ക്ക് ലഭിച്ചിട്ടും കനിയത് തട്ടിക്കളയുന്നതാണ് തങ്ങള്‍ കണ്ടിട്ടുള്ളതെന്നും ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നും മൈത്രേയൻ പറഞ്ഞു.ഞങ്ങള്‍ ഒരിക്കലും അവളുടെ അഭിനയത്തെപ്പറ്റിയോ അവള് തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ കുറിച്ചോ, അവളിപ്പോള്‍ ഏതു സിനിമയിലാണ് അഭിനയിക്കുന്നതെന്നോ തുടങ്ങി യാതൊരു കാര്യങ്ങളും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെയൊരു സിനിമയിലൊക്കെ അഭിനയിച്ചു എന്ന് കുറെ കഴിഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ അറിയാറുള്ളത്. ബിരിയാണി സിനിമയെ കുറിച്ച് അറിഞ്ഞതും അങ്ങനെ ആണെന്നും മൈത്രേയൻ പറഞ്ഞു.ഒരിക്കല്‍ ലോഹിതദാസിൻ്റെ അസിസ്റ്റൻ്റ് വിളിച്ചിട്ട് നടി മീര ജാസ്മിനൊപ്പം സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാളുടെ സംസാരം കേട്ടതോടെ ഇവള് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അയാള്‍ അന്ന് കനിയോട് പറഞ്ഞത് ‘ഈ ക്യാരക്ടർ ചെയ്താല്‍ നീ രക്ഷപ്പെടും എന്നായിരുന്നു.
അങ്ങനെ രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് അവളും പറഞ്ഞു. ഇതറിഞ്ഞ ലോഹിതദാസ് എന്നെ വിളിച്ചിരുന്നു. എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന് ചോദിച്ചു. ആ ചാൻസ് അങ്ങനെ മിസ് ആക്കി. അതുപോലെ എന്നിലൂടെ വന്ന അവസരങ്ങള്‍ അവളോട് പറഞ്ഞെങ്കിലും അതിലൊന്നും അവള് അഭിനയിച്ചില്ല. അവരെ അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നല്ലാതെ എന്തുകൊണ്ടാണ് നീ ആ സിനിമയില്‍ അഭിനയിക്കാത്തത് എന്നൊന്നും ഞാൻ തിരിച്ച് ചോദിച്ചിട്ടില്ലെന്നും മൈത്രേയൻ പറയുന്നു.