തിരുവനന്തപുരം : കണിയാപുരം ദേശിയ പാതയിൽ വീണ്ടും അപകടം. ഇന്നലെ രാത്രി പത്തരയോടെ പള്ളിപ്പുറം ദേശീയപാതയിൽ നടന്ന അപകടത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ വീണ്ടും വാഹനാപകടം ഉണ്ടായിരിക്കുന്നത്. വാഹനമിടിച്ച് മരണപെട്ടയാളുടെ മൃതദേഹം തിരിച്ചറിയാൻ പറ്റാത്തവിധം റോഡിനരികിൽ വീണു കിടക്കുകയായിരുന്നു.മണിക്കൂറുകൾ കഴിഞ്ഞാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. നിലവിൽ മംഗലാപുരം പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിച്ച വാഹനമേതാണെന്നും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.
Advertisements
