കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും ആഭരണം കവരുകയും ചെയ്ത കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പി.എ. സലീം(35)മിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആന്ധ്രയിലെ അഡോണിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നല്‍കിയ മൊഴി.

Advertisements

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാള്‍ ആന്ധ്രയില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് മനസ്സിലാവുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Hot Topics

Related Articles