കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച്‌ കയറിച്ചെന്നത് എക്സൈസ് ഓഫീസില്‍; വിദ്യാ‍‍ര്‍ഥികള്‍ക്കെതിരെ കേസ്

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസില്‍ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാ‍ര്‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച്‌ കയറിച്ചെന്നത്. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകർക്കൊപ്പം വിട്ടയച്ചു.

Advertisements

കേസില്‍ പിടിച്ച വാഹനങ്ങള്‍ എക്സൈസ് ഓഫീസിന്റെ പിറക് വശത്തിട്ടിരുന്നു. ഇത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് തെറ്റിധരിച്ചാണ് കുട്ടികള്‍ എക്സൈസ് ഓഫീസില്‍ കയറിയത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Hot Topics

Related Articles