മഹീന്ദ്ര പിക്കപ്പ് വാനില്‍ 155 കിലോ കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കേസ്; രണ്ട് പ്രതികൾക്കും 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി

കൽപ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച്‌ കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പര്‍ 40/2022 കേസിലെ പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂര്‍ പാക്കത്ത് അബ്ദുള്‍ നിസാര്‍ (41), തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂര്‍ദേവര്‍ഷോല മാരക്കര ചെമ്പന്‍വീട്ടില്‍ ശിഹാബുദ്ദീന്‍ (49) എന്നിവരെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക് (രണ്ട്) കോടതി വി. അനസ് ശിക്ഷിച്ചത്.

Advertisements

2022 ജൂണ്‍ മാസം 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ചേര്‍ന്ന് ടിഎന്‍ 37 ബിപി 3655 എന്ന മഹീന്ദ്ര പിക്കപ്പ് വാനില്‍ 155 കിലോഗ്രാം കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവരികയായിരുന്നു. വില്‍പ്പന ലക്ഷ്യമിട്ട് കഞ്ചാവ് കടത്തിയെന്ന കുറ്റത്തിന് പതിനഞ്ച് വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനും എന്‍ഡിപിഎസ് ആക്റ്റ് സെക്ഷന്‍ 29 പ്രകാരം പത്ത് വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്.

Hot Topics

Related Articles