തിരുവനന്തപുരം: വഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമ്പിള്ളിക്കര സ്വദേശി അജീഷ്(33), പൂന്തുറ സ്വദേശി ഫിറോസ്ഖാൻ(36) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ നിന്നും വീട്ടില്‍ നിന്നുമായി 8.898 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്നുമാണ് ആദ്യം കഞ്ചാവ് കിട്ടിയത്. പിന്നാലെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ റെജികുമാർ, സുനില്‍ രാജ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാല്‍കൃഷ്ണ, പ്രസന്നൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർമാരായ ശാലിനി, ജീനാ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ അനില്‍കുമാർ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ ഇടുക്കി അടിമാലിയിലും ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി 3 പേർ പൊലീസിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മച്ചിപ്ലാവില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഷമീർ, ജെറിൻ, ബൈജു എന്നിവരാണ് ആലുവയില്‍ നിന്നെത്തിച്ച ആറു കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.