കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭദ്ര സത്യജിത്ത് നിര്യാതയായി

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്വാസം മുട്ടലിനെ തുടർന്നു നിര്യാതയായി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച് മൗണ്ട് കണ്ണാട്ട് വീട്ടിൽ ഭദ്ര സത്യജിത്താണ് (11) മരിച്ചത്. എസ്.എച്ച് മൗണ്ട് കണ്ണാട്ട് വീട്ടിൽ സത്യജിത്തിന്റെയും, താരാലക്ഷ്മിയുടെയും മകളാണ് ഭദ്ര.

Advertisements

ആസ്മയുടെ അസ്വസ്ഥതകളുണ്ടായിരുന്ന കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് തിരുനക്കരയിലെ ഭാരത് ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു. സഹോദരി – ഗൗരി സത്യജിത്ത്
സംസ്‌കാരം മാർച്ച് രണ്ട് ബുധനാഴ്ച ആറന്മുളയിലെ അമ്മയുടെ വീട്ടുവളപ്പിൽ.

Hot Topics

Related Articles