തമ്പലക്കാട്: മഹാകാളിപാറ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 31 മുതൽ ഏപ്രിൽ നാല് വരെ നടക്കും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തിമാരായ വേദശർമ്മൻ, വിഷ്ണു നമ്പൂതിരി എന്നിവരുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 31ന് രാവിലെ ഏഴിന് സംഗീതാരാധന-ഡോ. ആർഎൽവി ശ്രീകുമാർ, 7.30ന് നാരായണീയപാരായണം, എട്ടിനും വൈകിട്ട് 5.30നും തിരുമുമ്പിൽ പറയെടുപ്പ്, വൈകിട്ട് ഏഴിന് ശ്രുതിലയ സംഗമം,
രാത്രി 10ന് എതിരേൽപ്, കളമെഴുത്തുംപാട്ടും. ഏപ്രിൽ ഒന്നിന് രാവിലെ എട്ടിനും വൈകിട്ട് 5.30നും തിരുമുമ്പിൽ പറയെടുപ്പ്, വൈകിട്ട് ആറിന് സാമ്പ്രദായിക ഭജന, 7.30ന് നൃത്തനൃത്യങ്ങൾ- ശ്രീദേവി നൃത്തകലാലയം പനമറ്റം, രാത്രി 10ന് എതിരേൽപ്, കളമെഴുത്തുംപാട്ടും.രണ്ടിന് രാവിലെ എട്ടിനും വൈകിട്ട് 5.30നും തിരുമുമ്പിൽ പറയെടുപ്പ്, വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ- വേദവ്യാസ കലാക്ഷേത്ര, ലാസ്യ സ്‌കൂൾ ഓഫ് ഡാൻസ്, രാത്രി 10ന് എതിരേൽപ്, കളമെഴുത്തുംപാട്ടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നിന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അശ്വതി ഉത്സവം. രാവിലെ എട്ടിന് കാഴ്ചശ്രീബലി, തിരുമുമ്പിൽ പറയെടുപ്പ്. 9.30ന് നവകം, ശ്രീഭൂതബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, തിരുമുമ്പിൽ പറയെടുപ്പ്, 6.30ന് ശാസ്ത്രീയ നൃത്തനൃത്യങ്ങൾ, എട്ടിന് ഹിഡുംബൻപൂജ, 9ന് കൂടിയെഴുന്നള്ളത്ത്, 9.30ന് താലപ്പൊലി, 10ന് വലിയ കാണിക്ക, വലിയ വിളക്ക്, 11ന് കളമെഴുത്തുംപാട്ടും.
മീനഭരണി ദിവസമായ നാലിന് രാവിലെ 4.30ന് എണ്ണക്കുടം അഭിഷേകം, ആറിന് നവകം, ശ്രീഭൂതബലി, ഏഴിന് കാഴ്ചശ്രീബലി, തിരുമുമ്പിൽ പറയെടുപ്പ്. 8.30ന് കാവടി, കുംഭകുടഘോഷയാത്ര, 11ന് കാവടി, കുംഭകുടനൃത്തം, അഭിഷേകം, പറയെടുപ്പ്, 11.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് പ്രഭാഷണം- പ്രൊഫ. സരിതാ അയ്യർ, 9.30ന് ഹൃദയജപലഹരി, 11ന് എതിരേൽപ്, കളമെഴുത്തുംപാട്ടും, കളംകണ്ട്തൊഴൽ.