കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ കോർക്കാം വീടൊരുക്കാം പദ്ധതി ശിലാസ്ഥാപനം നടത്തി

കാഞ്ഞിരപ്പള്ളി : ചാരിറ്റബിൾ ഓർഗനൈസേഷൻ നേതൃത്വത്തിൽ ‘കോർക്കാം വീടൊരു ക്കാം ‘പിച്ചകപ്പള്ളി മേട് പുനരധിവാസ പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാനും എംഡിയുമായ എൻ. ജഹാംഗീർ പത്തു വീടുകൾക്ക് തറക്കല്ലിട്ടു.ഇതിൻ്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ആൻറ്റോ ആൻറ്റണി എംപി ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം അഡ്വ.സുനിൽ  തേനം മാക്കൽ ചടങ്ങിൽ അധ്യക്ഷനായി. പത്രപ്രവർത്തന രംഗത്ത് 42 വർഷം പിന്നിട്ട ഇക്ബാൽ ഇല്ലത്തുപറമ്പിൽ, രക്തദാന ജേതാവ് നജീബ്, കോൺട്രാക്ടർ പി ജി നജീബ് എന്നിവരെ ഗവർമെൻറ്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പൊന്നാട അങ്ങിയിച്ച് മെമൻ റ്റോ നൽകി ആദരിച്ചു.

Advertisements

റിയൽ ബിസ്മി ചെയർമാൻ വി ഐ യൂസഫ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കച്ചൻ പച്ചക്കറി തൈ വിതരണം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ ,പി പി അസീസ്, ടി ഇ നാസറുദീൻ, ഷിബിലി തേനം മാക്കൽ കറൻ്റ്സ്, സെയ്ത് ചെറുകര, വിവിധ പള്ളികളിലെ ഇമാമുകൾ എന്നിവർ സംസാരിച്ചു.കാത്തിരപ്പള്ളി വട്ടകപ്പാറ തോപ്പിൽ 43 സെൻറ്റ് സ്ഥലത്തായി പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ട പത്തുകൂടുംബങ്ങൾക്കാണ് ‘ വീടു നിർമ്മിച്ചു നൽകുന്നത് .

Hot Topics

Related Articles