കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ (കെസി ഒ) നേതൃത്വത്തിൽ മുന്നാമത് നിർമ്മിക്കുന്ന കൈകോർക്കാം .. വീടൊരുക്കാം. എന്ന പിച്ചകപ്പള്ളിമേട് പുനരധിവാസഭവനപദ്ധതിക്കായി കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ കെ.എൻ.എം, ഐ.എസ്.എം നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഗവ.ചീഫ് വിപ് ഡോ.എൻ ജയരാജ് വട്ടകപ്പാറയിൽ ഉദ്ഘാടനം ചെയ്തു.
കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദീൻ മദനി ശിലാസ്ഥാപനം നിർവഹിച്ചു. കെ.സി. ഒ ചെയർമാൻ സുനിൽ തേനംമാക്കൽ അദ്ധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ ഷക്കീല നെസീർ ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഐ.എസ്.എം. സംസ്ഥാന വൈസ് പ്രസിഡന്റ് നാസ്സർ മുണ്ടക്കയം , തോമസ് കുന്നപ്പള്ളി,കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി.എച്ച് .ജാഫർ ,,മൻസൂർ മൗലവി അൽ ഖാസമി, റ്റി.ഇ നാസ്സറുദ്ദീൻ, ഹാജി റ്റി കെ ഷാജഹാൻ, ഷിബിലി കാന്റസ് , മുഹമ്മദ് ഷാ മൗലവി, എച്ച് ഷാജഹാൻ,സെയ്യദ് ചെറുകര, ഷിയാസ്മൗലവി,ടി.എ.അബ്ദുൽ ജബ്ബാർ, ഐ.എസ്.എം.ഭാരവാഹികളായ എൻ.വൈ.ജമാൽ,അക്ബർ സ്വലാഹി ,സക്കീർ വല്ലം, നെജീബ് കാഞ്ഞിരപ്പള്ളി, അൻസാരിവട്ടകപ്പാറ, നാദിർഷാ കോന്നാട്ടുപറമ്പിൽ ,ജലിൽ കോട്ടവാതുക്കൽ എന്നിവർ സംസാരിച്ചു.