കാഞ്ഞിരപ്പള്ളി : ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തൊഴിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. വ്യവസായ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംരംഭകർക്കുള്ള ലൈസൻസ് , രജിസ്‌ടേഷൻ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾക്കുള്ള സേവനങ്ങൾ എന്നിവ സൗജന്യമായി നൽകും. വൈസ് പ്രസിഡന്റ്
റോസമ്മ തോമസിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ. ആർ . തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ അംഗങ്ങളായ പി.എ. ഷെമീർ, രാജു തേക്കുംതോട്ടം, വി.പി.രാജൻ, മഞ്ചു മാത്യു, അമ്പിളി ഉണ്ണികൃഷ്ണൻ ,സുമി ഇസ്മായിൽ , ബിജു ചക്കാല, സെക്രട്ടറി ഷാഹുൽ ഹമീദ്, ബ്‌ളോക്ക് വികസന ഓഫീസർ കെ.കെ. ഫൈസൽ, കോ – ഓർഡിനേറ്റർ അമ്മു രാജ് എന്നിവർ പ്രസംഗിച്ചു.