കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം, കാൽ നടയാത്രികനായ യുവാവിന് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. പമ്പിന് സമീപം പ്രവർത്തിക്കുന്ന അൽ തമർ എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി റിസ്വാനാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 12 മണിയോടെ ആണ് സംഭവം. പൊൻകുന്നം ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലൂടെ നടന്നു വരികയായിരുന്ന റിസ്വാനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടർന്ന് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.

Advertisements

പരിക്കേറ്റ റിസ്വാന്റെ നില ഗുരുതരമായതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ റിസ്വാന്റെ ആന്തരീകാവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ട്.
കാർ ഡ്രൈവർ പൊൻകുന്നം ഒന്നാം മൈൽ സ്വദേശിയായ പൂവാലിക്കുന്നേൽ ഫ്രാൻസിസ്, കാർ ഉടമയായ കരിക്കാട്ടൂർ സ്വദേശി മാധവൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.