കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിലെ പട്ടിമറ്റം-പൂതക്കുഴി റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും, പഞ്ചായത്തിൽ നിന്നും അനുവദിച്ച 8 ലക്ഷം രൂപയും ഉൾപ്പെടെ 18 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഡോ :എൻ. ജയരാജ് എം എൽ എ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി ഷാജൻ,പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ എന്നിവർ ചേർന്ന് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു.
Advertisements