ബെംഗളൂരു : കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സരോജയുടെ അന്ത്യം സംഭവിച്ചത്. അമ്മ സരോജയുമായി സുധീപിന് നല്ല അടുപ്പമായിരുന്നു.മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകള്‍ നേർന്ന് സോഷ്യല്‍ മീഡിയയില്‍ കിച്ച സുധീപ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ സുധീപിന്റെ അമ്മയുടെ വേർപാടില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.