ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി; രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം

കണ്ണൂർ : ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാള്‍ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം. മൊബൈല്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നല്‍കുകയായിരുന്നു. തുടർന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.

Advertisements

Hot Topics

Related Articles