സെൻട്രൽ ജയിലിനകത്ത് വെള്ളകുപ്പിയിൽ ‘വോഡ്ക’

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും ബീഡി പാക്കറ്റുകളും കണ്ടെടുത്തു. തടവുകാർ താമസിക്കുന്ന മതിലിനോട് ചേർന്ന സ്ഥലത്താണ് രണ്ട് ലിറ്ററിൻ്റെ വെള്ള കുപ്പികളിൽ വോഡ്ക്ക മദ്യം നിറച്ചു വെച്ച നിലയിൽ ജയിൽ വാർഡർ കണ്ടെത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles