കണ്ണൂർ ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

ചാലക്കര: കണ്ണൂർ ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. സംഭവത്തില്‍ റെയിൻ കോട്ട് ധരിച്ചെത്തിയ സിപിഎം പ്രവര്‍ത്തകന്‍ അരുണ്‍ ആണ് അറസ്റ്റിലായത്. എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
വീടിന് കേടുപാടുകളുണ്ടായി. പ്രദേശത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

Advertisements

Hot Topics

Related Articles