പാലക്കാട്: കണ്ണന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.
മാത്തൂര്‍ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനില്‍ കൊടുന്തിരപ്പുള്ളി സ്വദേശി സിജില്‍ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങള്‍ ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിനായി യുവാക്കള്‍ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് കണ്ണനൂര്‍ ജംഗ്ഷനില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിനീഷ് , റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ തൊഴിലാളി 5000 രൂപ പലിശയ്‌ക്കെടുത്തിരുന്നു. അതില്‍ രണ്ടുമൂന്ന് അടവ് തെറ്റിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അയാളെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. പ്രശ്‌നം അവസാനിപ്പിക്കാൻ വേണ്ടി ഇടപെടുകയും അത് പരിഹരിക്കാനുള്ള വഴികള്‍ പറയുകയും ചെയ്തതാണ് പ്രവര്‍ത്തകര്‍. എന്നാല്‍ രാവിലെ ഓഫീസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.