തൃശൂർ : മദ്യലഹരിയില്‍ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സംഭവം. ഗുരുവായൂർ വടക്കേ റോഡില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ്. ഇരുവരും വീട്ടില്‍ നിന്ന് പിണങ്ങി ഗുരുവായൂരിലെത്തി കൂലിപ്പണിയെടുത്ത് കഴിയുകയാണ്. ഇന്നർ റിംഗ് റോഡില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്.