കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു; പിന്നാലെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയില്‍ രാവിലെയാണ് സംഭവം. രാവിലെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിൻ്റെ വരുമാന മാര്‍ഗ്ഗം. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തെ തുടർന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles