സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ല; കണ്ണൂരില്‍ നവീൻ ബാബുവിന് പകരക്കാരനായി ചുമതലയേറ്റ് പദ്മ ചന്ദ്രക്കുറുപ്പ്

കണ്ണൂർ: ജീവനൊടുക്കിയ നവീൻ ബാബുവിന് പകരം കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തില്‍ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു.

Advertisements

സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങള്‍ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണ്. നവീൻ ബാബുവിന്‍റെ മരണത്തില്‍ നിയമപരമായ നടപടികളൊക്കെ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. കഴിഞ്ഞ 23ന് ആണ് എനിക്ക് പകരക്കാരൻ എത്തിയത്. അതിന് ശേഷമാണ് കൊല്ലത്ത് നിന്നും റിലീവ് ചെയ്തത്. നവീൻ ബാബുവിനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്, നേരിട്ട് അറിയില്ലെന്നും പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ഇദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം വാർത്തകള്‍ തെറ്റാണെന്ന് പദ്‌മ ചന്ദ്രക്കുറുപ്പ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.