കണ്ണൂര്‍ : പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും വയനാടേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്.കണ്ണൂർ പേരാവൂരിൽ രണ്ട് കെ.ആസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത് .
പേരാവൂർ കല്ലേരിമലയിൽ വെച്ച് നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 34 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല. ഒരു ഡ്രൈവറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസിൽ നിന്ന് പുറത്തെത്തിച്ച് പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിക്കുകയുമായിരുന്നു.