കണ്ണൂർ : കണ്ണൂർ തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തില്‍ നടന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി സമ്മേളനം തടഞ്ഞ് ഹിന്ദു ഐക്യവേദി. ക്ഷേത്ര പരിസരം രാഷ്ട്രീയത്തിന് വേണ്ടി ദുരുപയോഗിക്കുന്നുവെന്ന വിമർശനമാണ് ഹിന്ദു ഐക്യവേദി ഉന്നയിച്ചത്. മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്രം. ഇവിടെയാണ് സിപിഎം സമ്മേളനം നടത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ രാഷ്ട്രീയ യോഗം നടത്താനാവില്ലെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് മാറ്റി. അതേസമയം, കെട്ടിടത്തില്‍ ബ്രാഞ്ച് സമ്മേളനം നടത്തിയിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വാദം . സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരുക്കമാണ് നടന്നതെന്നാണ് ലോക്കല്‍ കമ്മിറ്റി പറഞ്ഞത്.