കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ വെച്ച്‌ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി സൂരജ് (49) ആണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നില്‍ നിന്ന് സൂരജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ കയറി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles