പ്രീമിയര്‍ പ്രഖ്യാപിച്ചു, മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് ഇനി ടെലിവിഷനിലേക്ക്

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‍ക്വാഡിന്റെ വിജയം പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ മമ്മൂട്ടി നായകനായി എത്തിയ സിനിമയുടെ വിജയം പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് സിനിമയുടെ ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലാണ് കണ്ണൂര്‍ സ്‍ക്വാഡ് സിനിമയുടെ ടെലിവിഷൻ പ്രീമിയറുണ്ടാകുക. ജൂണ്‍ 28നാണ് മമ്മൂട്ടി ചിത്രം ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുക. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് 100 കോടി രൂപ ക്ലബില്‍ ബിസിനസില്‍ എത്തിയെന്ന് ഔദ്യോഗികമായി നേരത്തെ അറിയിച്ചിട്ടുമുണ്ട്. ഹോട്‍സ്റ്റാറിലും കണ്ണൂര്‍ സ്‍ക്വാഡ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Advertisements

റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ ആകാംക്ഷഭരിതമായ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്. കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ത്തതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിൻ എന്ന കഥാപാത്രമായി വിസ്‍മയിച്ചപ്പോള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസണ്‍, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.