കണ്ണൂരിൽ മധ്യവയസ്കനെ ഓവുചാലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ തലശ്ശേരി മഞ്ഞോടിയില്‍ മധ്യവയസ്കനെ ഓവുചാലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോടിയേരി സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്. പള്ളൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ വാച്ച്‌മാനായിരുന്നു. രാവിലെ എട്ടരയോടെയാണ് ഓവുചാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ നാട്ടുകാർ മൃതദേഹം കണ്ടത്. കുട തുറന്ന നിലയിലായിരുന്നു. ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്.

Advertisements

Hot Topics

Related Articles