വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം; മേശവലിപ്പില്‍ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് പരാതി

കണ്ണൂർ: ചെമ്പേരി പൂപ്പറമ്പില്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും പട്ടാപ്പകല്‍ പണം കവർന്നു. മേശവലിപ്പില്‍ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നാണ് പരാതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

Advertisements

പൂപ്പറമ്പ് സ്വദേശി മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുടിയാന്മല പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles