വിൽപനക്കെത്തിച്ച ലഹരി ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

കണ്ണൂർ: പയ്യാന്പലത്ത് വിൽപനക്കെത്തിച്ച ലഹരി ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശ് മട്ടൻപൂർ സ്വദേശി ദേവേന്ദ്രകുമാറി(23) നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം പയ്യാമ്പലം ഭാഗത്ത് വാഹന പരിശോധന നടത്തവേയാണ് പ്രതി പിടിയിലാവുന്നത്. ഇയാളുടെ കൈയിൽ നിന്നും 19 ഗ്രാം കഞ്ചാവ്,15 പാക്കറ്റ് പാൻമസാല, 15 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. പയ്യാമ്പലം ഭാഗത്ത് വിൽപനക്കെത്തിച്ചതായിരുന്നു ലഹരി ഉത്പന്നങ്ങൾ. കണ്ണൂർ ടൗൺ എസ്ഐ നസീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles