കണ്ണൂര്‍: രാവിലെ വീട്ടില്‍നിന്ന് വാനില്‍ സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായത് നാട്ടിലും സ്കൂളിലും വലിയ കോലാഹലമുണ്ടാക്കി.പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു കൗമാരക്കാരനൊപ്പം സിനിമാ തിയേറ്ററില്‍ നിന്ന്. സംഭവം സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ ആണ്.
പോലീസ് പറയുന്നത് ഇങ്ങനെ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെണ്‍കുട്ടി തലേന്ന് തന്നെ പനിയായതിനാല്‍ ക്ലാസില്‍ വരില്ലെന്ന് ടീച്ചര്‍ക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ സാധാരണ പോലെ രാവിലെ സ്കൂളിലേക്ക് വാനില്‍ പുറപ്പെട്ട പെണ്‍കുട്ടി സ്കൂളിന് മുന്നില്‍ ഇറങ്ങിയ ശേഷം അവിടെ കാത്തു നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ 16 കാരനൊപ്പം പോയി. കനത്ത മഴയായതിനാല്‍ സിനിമാ തിയേറ്ററില്‍ ഇരുവരും കയറി. ഇവിടുത്തെ ശുചിമുറിയില്‍ വെച്ച് പെണ്‍കുട്ടി കയ്യില്‍ കരുതിയ മറ്റൊരു വസ്ത്രം ധരിക്കുകയും പിന്നീട് സിനിമ കാണാന്‍ കയറുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ഇരുവരും പരിചയപ്പെട്ടത്. വിദ്യാര്‍ഥിനി സ്കൂളിന്റെ മുമ്ബി ല്‍ വാന്‍ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് ഈ മുങ്ങല്‍ കഥ അധ്യാപകരെ അറിയിച്ചത്. പരിഭ്രാന്തരായ സ്കൂള്‍ അധികൃതര്‍ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ സിനിമാ തിയേറ്ററില്‍ നിന്ന് കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി മുങ്ങിയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരന് പോലീസിനോട് പറഞ്ഞു.