കാണ്‍പൂര്‍ : ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മുൻ നിരയുടെ ജീവൻ ഇന്ത്യ കവർന്നെടുത്തപ്പോൾ വാലറ്റം പിടിച്ചു നിന്നു. രണ്ടാം ഇന്നിങ്സില്‍ 284 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ 9 വിക്കറ്റുകള്‍ നേടുവാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. അവസാന വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച രച്ചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ന്യൂസിലാന്‍ഡിനെ പരാജയത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.അജാസ് പട്ടേല്‍ 91 പന്തില്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രച്ചിന്‍ രവീന്ദ്ര 23 പന്തുകള്‍ നേരിട്ട് 2 റണ്‍ നേടി പുറത്താകാതെ നിന്നു. അഞ്ചാം ദിനം അവസാനിക്കാന്‍ സമയം ശേഷിച്ചിരുന്നുവെങ്കിലും 90 ഓവറുകള്‍ക്ക് ശേഷം വെളിച്ചകുറവ് മൂലം അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
അഞ്ചാം ദിനത്തില്‍ ആദ്യ സെഷനില്‍ മികച്ച പ്രകടനത്തോടെയാണ് ന്യൂസിലാന്‍ഡ് കളി ആരംഭിച്ചത്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടം കൂടാതെ 79 റണ്‍സ് ന്യൂസിലാന്‍ഡ് നേടി. എന്നാല്‍ രണ്ടാം സെഷനില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനാണ് കാണ്‍പൂര്‍ സാക്ഷ്യം വഹിച്ചത്. സ്കോര്‍ 118 ല്‍ നില്‍ക്കെ 52 റണ്‍സ് നേടിയ ഓപ്പണര്‍ ടോം ലാതം പുറത്തായി. ഇതോടെ ന്യൂസിലാന്‍ഡിന്റെ തകര്‍ച്ച ആരംഭികുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലയെങ്കിലും അവസാന വിക്കറ്റിലെ നിര്‍ണായക കൂട്ടുകെട്ട് ന്യൂസിലാന്‍ഡിനെ പരാജയത്തില്‍ നിന്നും രക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 24 റണ്‍സ് നേടി പുറത്തായപ്പോള്‍ സീനിയര്‍ താരം റോസ് ടെയ്ലര്‍ക്ക് 2 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന് മൂന്ന് വിക്കറ്റും അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.