കാൺപൂർ : കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ദിനം ഇന്ത്യയെ വിറപ്പിച്ച ന്യൂസിലാന്റ് മൂന്നാം ദിനം പരുങ്ങലിലായി. രണ്ടാം ദിനം വിക്കറ്റ് നഷ്ടമാക്കാതെ പൊരുതിയ ന്യൂസിലാന്റിന് ഇന്ന് കാലിടറി ഇന്ത്യൻ ബോളർമാർ മികവ് പുലർത്തിയപ്പോൾ പിടിച്ചു നിൽക്കാൻ കിവീസിന് കഴിഞ്ഞില്ല.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ് കിവീസ് ഇന്നിങ്സ് പുനരാരംഭിച്ചത്. 50 റണ്‍സുമായി ലഥാമും 75 റണ്‍സുമായി വില്‍ യങ്ങുമായിരുന്നു ക്രീസിലെത്തിയത്. മൂന്നാം ദിവസം വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനാല്‍ കെ.എസ്. ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. ന്യൂസിലന്‍ഡ് സ്കോര്‍ 151ല്‍ എത്തിനില്‍ക്കേ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന യങ്ങിനെ (89) ഭരതിന്‍റെ കൈകളിലെത്തിച്ച് ആര്‍. അശ്വിന്‍ ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
111 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെന്ന നിലയിലാണ് സന്ദശകര്‍. നിലവില്‍ 104 റണ്‍സിന് പിറകിലാണ് ന്യൂസിലന്‍ഡ്.
വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡലും (5) കൈല്‍ ജാമിസണുമാണ് (0) മികച്ച രീതിയില്‍ ബാറ്റേന്തിയ കിവീസ് ഓപണര്‍മാരായ ഓപണര്‍ ടോം ലഥാമിനും (95) വില്‍ യങ്ങിനും (89) സെഞ്ച്വറി പൂര്‍ത്തിയാക്കാനായില്ല.
ലഞ്ചിന് മുൻപ് നായകന്‍ കെയ്ന്‍ വില്യംസണിനെയും (18) ന്യൂസിലന്‍ഡിന് നഷ്ടമായി. ഉമേഷ് യാദവിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. സ്കോര്‍ 200 കടന്ന ശേഷം റോസ് ടെയ്ലറിനെയും (11) ഹെന്‍റി നികോള്‍സിനെയും (4) ഔട്ടാക്കി അക്സര്‍ പട്ടേൽല്‍ ന്യൂസിലന്‍ഡിന് ഇരട്ടപ്രഹരമേല്‍പിച്ചു.
സെഞ്ച്വറി തികക്കുമെന്ന് തോന്നലുണ്ടാക്കിയ ലഥാമിനെ വ്യക്തിഗത സ്കോര്‍ 95ല്‍ എത്തിനില്‍ക്കേ അക്സര്‍ പുറത്താക്കി. സബ് കീപ്പര്‍ ഭരത് സ്റ്റംപ് ചെയ്യുകയായിരുന്നു. രചിന്‍ രവീന്ദ്രയെ (7) ബൗള്‍ഡാക്കി രവീന്ദ്ര ജദേജ കിവീസിനെ സമ്മര്‍ദത്തിലാക്കി.
ശ്രേയസിന്‍റെ സെഞ്ചുറിയിൽ കര പറ്റി ഇന്ത്യ
രണ്ടാം ദിനം അഞ്ചിന് 258 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് ആദ്യം രവീന്ദ്ര ജഡേജയുടെ വിക്കറ്റ് നഷ്ട്ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലു കൂട്ടിച്ചേര്‍ക്കാനാവാതെയാണ് ജഡേജ (50)മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ (1) നിരാശപ്പെടുത്തി.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുന്തൂണായത് ശ്രേയസ് അയ്യരായിരുന്നു. 105 റണ്‍സെടുത്ത ശ്രേയസ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും ഇന്ത്യക്കായി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരവുമാണ് ശ്രേയസ്. 13 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പാതിമലയാളിയായ ശ്രേയസിന്‍റെ ഇന്നിംഗ്‌സ്.