ഇനിയും ഞെട്ടാൻ ബോളിവുഡി​ന്റെ ജീവിതം ബാക്കി; ‘കാന്താര’ 100 കോടി ക്ലബിലേയ്ക്കടുക്കുന്നു

സമീപകാലത്ത് റിലീസ് ചെയ്ത് ബോളിവുഡ് ഉൾപ്പടെയുള്ള സിനിമാ മേഖലകളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെ നായകനായി അമ്പരപ്പിച്ചപ്പോൾ അത് തെന്നിന്ത്യൻ സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറി. സെപ്റ്റംബർ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിൻറെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിൽ ചെറുതല്ലാത്ത തരം​ഗം തന്നെ കാന്താര കാഴ്ചവച്ചു. ആരവങ്ങളും അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്സ് ഓഫീസിൽ ഓരോ ദിനവും തരം​ഗം തീർക്കുകയാണ്. ഇപ്പോഴിതാ കാന്താരയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Advertisements
https://www.facebook.com/TaranAdarshOfficial/posts/786916232794664

നാലാമത്തെ ആഴ്ചയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളി 2.10 കോടി, ശനി 4.15 കോടി, ഞായർ 4.50 കോടി, തിങ്കൾ 2 കോടി, ചൊവ്വ 2.60 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷൻ. ആകെ മൊത്തം ഹിന്ദി ബോക്സ് ഓഫീസിൽ 67 കോടി ചിത്രം പിന്നിട്ടു കഴിഞ്ഞതായി ട്രെ‍ഡ് അനലിസ്റ്റ് തരൺ ആ​ദർശ് ട്വീറ്റ് ചെയ്യുന്നു. ഈ നിലയിലാണ് ചിത്രത്തിന്റെ പ്രകടനമെങ്കിൽ ഉടൻ തന്നെ ബോളിവുഡിൽ കാന്താര 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, കാന്താരയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കാന്താര നവംബർ നാലിന് ഒടിടിയിൽ സ്ട്രീമിം​ഗ് ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ നാലിന് സ്ട്രീമിം​ഗ് ചെയ്യില്ലെന്നും എന്നാൽ ഉടൻ തന്നെ ഒടിടി റിലീസ് കാണുമെന്നുമാണ് അധികൃതർ അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരമ്പരാഗത നൃത്തമായ ഭൂത കോലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് ‘കാന്താര’. ‘കെജിഎഫ്’ നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ സപ്‍തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.