കന്നഡത്തിലെ എന്നല്ല, മറിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ അത്ഭുത വിജയമാണ് കാന്താരയുടേത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിൻറെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തിറങ്ങിയത്. കർണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകൾ പുറത്തിറക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. മലയാളമുൾപ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വൻ വിജയം നേടിയതോടെ ഇന്ത്യൻ സിനിമയിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും എത്തുകയാണ്.
putting an end to all the wait!!! 🤯#KantaraOnPrime, out tomorrow@hombalefilms @shetty_rishab @VKiragandur @gowda_sapthami @AJANEESHB @actorkishore pic.twitter.com/HBsEAGNRbU
— prime video IN (@PrimeVideoIN) November 23, 2022
ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്നും നവംബർ 24 ആവും റിലീസ് തീയതിയെന്നും സോഷ്യൽ മീഡിയയിൽ നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രൈം വീഡിയോയിൽ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ സസ്പെൻസ് പൊളിച്ചിരിക്കുകയാണ് അവർ. പ്രചരിച്ച റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് കാന്താരയുടെ സ്ട്രീമിംഗ് തീയതി അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രം ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗോള ബോക്സ് ഓഫീസിൽ 400 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം കേരളത്തിൽ നിന്നു മാത്രം 19 കോടി നേടിയിരുന്നു. ഒക്ടോബർ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തിൽ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളിൽ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ ആ സമയത്തുള്ള പല മലയാള ചിത്രങ്ങളേക്കാൾ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ കേരളത്തിൽ 208 സ്ക്രീനുകളിലാണ് കാന്താര പ്രദർശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. ചിത്രത്തിൻറെ ഹിന്ദി പതിപ്പും വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ഉണ്ടാക്കിയത്.