കാന്താരയുടെ പ്രദർശന വിലക്ക് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

പകർപ്പ് അവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി കാന്താര പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

Advertisements

എന്നാൽ, പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് എതിരായ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഫെബ്രുവരി ഹാജരാക്കുക. ഫെബ്രുവരി 12,13 തീയതികളിൽ ആണെങ്കിൽ അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിടണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

പകർപ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പകർപ്പവകാശം സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യ വ്യവസ്ഥ വിധിച്ച ഹൈക്കോടതി നടപടിയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.

മാതൃഭൂമിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പകർപ്പവകാശം ലംഘിച്ചതിനെതിരെ മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും ഫയൽ ചെയ്ത ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ ഉണ്ടാകുന്നതുവരെയാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തി സിനിമ പ്രദർശി പ്പിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നത്. മാതൃഭൂമിയ്ക്കാണ് നവരസത്തിന്റെ പകർപ്പവകാശം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.