കാപ്പയിൽ മഞ്ജുവിനു പകരം ദേശീയ അവാർഡിന്റെ തിളക്കവുമായി അപർണ എത്തുന്നു; കൊട്ട മധുവിന്റെ നായികയായി അപർണയെത്തുമ്പോൾ മഞ്ജു പോകുന്നത് അജിത്തിന്റെ നായികയായി

കൊച്ചി: ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം ‘കാപ്പ’യിൽ മഞ്ജുവാര്യർക്ക് പകരം അപർണ്ണ ബാലമുരളി എത്തുന്നു. മഞ്ജു വാര്യർ ഡേറ്റ് ക്ലാഷ് മൂലം പിന്മാറിയത്തിന് പിന്നാലെയാണ് അപർണ്ണ സിനിമയുടെ ഭാഗമാകുന്നത്. ഏറെ പ്രധാനയമേറിയ കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിക്കുന്നത്. അജിത് നായകനാകുന്ന പുതിയ സിനിമയിൽ അഭിനയിക്കുന്നത് മൂലമാണ് മഞ്ജു വാര്യർ ‘കാപ്പ’യിൽ നിന്ന് പിന്മാറിയത്. അജിത്തിന്റെ ‘എകെ 61’ പുതിയ ഷെഡ്യൂൾ ഉടൻ പൂനെയിൽ ആരംഭിക്കും. ഇരു ചിത്രങ്ങളും തമ്മിൽ ക്ലാഷ് വന്ന സാഹചര്യത്തിൽ ‘കാപ്പ’യുടെ അണിയറ പ്രവർത്തകരുമായി ധാരണയിലായ ശേഷമാണ് മഞ്ജു പിന്മാറിയത്.

Advertisements

‘കടുവ’യ്ക്ക് ശേഷം ആക്ഷൻ ്രൈകം ത്രില്ലറുമായാണ് ഷാജി കൈലാസ്പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ വരവ്. ജി ആർ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയാണ് പ്രമേയം. തിരുവനന്തപുരത്തെ കൊട്ടേഷൻ ഗുണ്ടാത്തലവനായ ‘കൊട്ട മധു’വായാണ് പൃഥ്വിരാജ് എത്തുന്നത്. ഇന്ദുഗോപൻ തന്നെയാണ് തിരക്കഥ. അന്ന ബെൻ, ആസിഫ് അലി, ജഗദീഷ്, നന്ദു എന്നിവരും കഥാപാത്രങ്ങളാകുന്നു. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിങ്ങ്. തിരുവനന്തപുരത്തും മറ്റിടങ്ങളിലുമായി ചിത്രീകരണം തുടരുകയാണ്.

Hot Topics

Related Articles