കെ. റെയിൽ കേരളത്തെ കൊള്ളയടിക്കാനെന്ന്: പി സി ജോർജ്ജ്; ഭവനരഹിതരാവുന്നവരെപ്പറ്റി സർവേ നടത്തും സ്വദേശിജാഗരൺ മഞ്ച്

കോട്ടയം : ദിനംതോറും കടക്കെണിയിൽ പെട്ടുഴലുന്ന കേരളത്തിലെ ബാക്കി യുള്ള വിഭവ ധന വിനിമയ സാഹചര്യങ്ങളെ കൂടി കൊള്ളയടിക്കുന്നതിനുള്ള പദ്ധതിയാണ് കെ റെയിൽ എന്ന് മുൻ എം എൽ എ പി സി ജോർജ്ജ് അഭിപ്രായപ്പെട്ടു. കേരളത്തെ രണ്ട് മതിൽക്കെട്ടുകൾക്കപ്പുറത്തും ഇപ്പുറത്തുമായി വിഭജിച്ചുകൊണ്ട് ആർക്ക് പ്രയോജനമുണ്ടാകാനാണ് എന്ന് മുഖ്യമന്ത്രി വ്യക്ത മാക്കണം. സ്വദേശിജാഗരൺ മഞ്ച് നടത്തിയ കെ റെയിൽ വിരുദ്ധ കോട്ടയം ജില്ലാതല പ്രക്ഷോഭ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Advertisements

നിയമവിധേയമായ ഭൂമി ഏറ്റെടുക്കൽ നടത്താതെ നാടുനീളെ കെ റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിന് യാതൊരു സാധുതയുമില്ലെന്ന് ഭാര തീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി അശോക് പറഞ്ഞു. നിയമപരമായ കാര്യങ്ങളിൽ എന്തു സഹായവും സ്വദേശി ജാഗരൺ മഞ്ചിനു നൽകാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരാവകാശ പ്രകാരമുള്ള അപേക്ഷകൾ പോലും തിരസ്‌കരിക്കുന്ന നടപടികളാണ് അധികാരികൾ നടത്തുന്നതെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി ചെയർമാൻ എം. ഡി തോമസ് പറഞ്ഞു. സ്വദേശിവൽക്കരണ ത്തിന് തനതു പ്രകൃതിയെ നശിപ്പിക്കുന്ന വികസനപദ്ധതി ജനം തള്ളിക്കളയ ണമെന്ന് സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സെക്രട്ടറി കെ ഭാഗ്യനാഥ് അഭിപ്രായപ്പെട്ടു.

കോട്ടയം ജില്ലയിൽ ഭവനരഹിതരാകുന്നവരുടെയും ഭൂമി നഷ്ടപ്പെടുന്നവരുടെയും ലിസ്റ്റ് ശേഖരണത്തിന് സ്വദേശിജാഗരൺ മഞ്ച് സർവ്വേ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ എം. ഡി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ജില്ലാ കൺവൻഷൻ പി സി ജോർജ്ജ്, എക്‌സ് എം. എൽ. എ ഉത്ഘാടനം ചെയ്തു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി അശോക് നിയമപരമായ കാര്യ ങ്ങൾ വിശദീകരിച്ചു. എം. ഡി തോമസ്, കെ. ഭാഗ്യനാഥ്, അഡ്വ. അനിൽ ഐക്കര, അഡ്വ. ലിജി എൽസ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.