കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴ കേസില്‍ പരാതിക്കാർക്ക് പണം തിരിച്ചു നല്‍കാൻ നടപടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളില്‍ നിന്നും കണ്ടു കെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവർക്ക് തിരികെ നല്‍കിയത്. 8 പരാതികാരില്‍ 6 പേർക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസില്‍ വെച്ചു നേരിട്ട് കൈമാറി.
കേസില്‍ 6 പ്രതികള്‍ക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. വിചാരണ തുടങ്ങാൻ ഇരിക്കെ ആണ് പരാതികർക്ക് പണം തിരികെ നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു കോഴ വാങ്ങിയത്. കരുവന്നൂർ അടക്കം സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത 8 കേസില്‍ സമാന നടപടി തുടങ്ങിയതായി ഇഡി വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരുവന്നൂരില്‍ പണം ബാങ്ക് അധികൃതർക്ക് ആണ് കൈമാറുക. ബാങ്ക് ആണ് പണം നഷ്ടമാവർക്ക് പണം തിരികെ നല്‍കുക. എന്നാല്‍ നടപടികള്‍ പൂർത്തിയാക്കാൻ ബാങ്കില്‍ നിന്നും അനുഭാവ പൂർണമായ പ്രതികരണം ഇല്ലെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർമാരായ എസ് സിമി, രാധാകൃഷ്ണൻ എന്നിവർ വ്യക്തമാക്കി.