തിരുവനന്തപുരം : ആര്യനാട് കരമനയാറില്‍ കുളിക്കുന്നിതിനിടെ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും. അനില്‍ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കില്‍ കടവില്‍ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനില്‍ കുമാറിന്റെ മകനാണ് അമല്‍. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. അനില്‍കുമാറിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കള്‍.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്സംഭവം. പുരയിടത്തില്‍ വളം ഇട്ടതിന് ശേഷം ഇവർ കരമനയാറ്റില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു അനില്‍കുമാർ. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം പൊലീസ് ക്യാമ്ബിലും ശേഷം കുളത്തൂർ തോപ്പില്‍ ധർമ്മരാജൻ മന്ദിരത്തിലും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ആര്യനാട്ടേക്ക് വിലാപ യാത്രയായി കൊണ്ടുവന്ന ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍.