ലണ്ടൻ : കരീബിയൻ പ്രീമിയർ ലീഗില്‍ തകർപ്പൻ പ്രകടനവുമായി വിൻഡീസ് താരം റൊമാരിയോ ഷെഫേർഡ്. സെന്റ് ലൂസിയ കിങ്സിനെതിരേ ഗയാന ആമസോണ്‍ വാരിയേഴ്സിനായി താരം അർധസെഞ്ചുറി തികച്ചു.34 പന്തില്‍ നിന്ന് 73 റണ്‍സെടുത്താണ് താരം പുറത്തായത്. എന്നാല്‍ മത്സരത്തില്‍ ഗയാന തോറ്റു.
റൊമാരിയോ ഷെഫേർഡിന്റെ ഇന്നിങ്സിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഗയാന അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 78-5 എന്ന നിലയിലായിരുന്നു ടീം. ഏഴാമനായി ഇറങ്ങിയ വിൻഡീസ് താരം തകർത്തടിച്ചതോടെ സ്കോർ കുതിച്ചു. 34 പന്തില്‍ 73 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. അഞ്ച് ഫോറുകളും ഏഴ് സിക്സറുകളും ഷെഫേർഡ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇന്നിങ്സിലെ ഒരു പന്തില്‍ സെന്റ് ലൂസിയ 22 റണ്‍സ് വഴങ്ങി. 15-ാം ഓവറിലാണ് സംഭവം. ആദ്യം നോബോളിലാണ് തുടക്കം. അടുത്ത പന്ത് വൈഡായി. തൊട്ടടുത്ത പന്ത് വീണ്ടും നോബോള്‍, പക്ഷേ ഷെഫേർഡ് അതിർത്തികടത്തി. സമാനമായി വീണ്ടുമൊരു നോബോള്‍ സിക്സർ. അടുത്ത പന്തും സിക്സറടിച്ചതോടെ സെന്റ് ലൂസിയ വഴങ്ങിയതാകട്ടെ ഒരു പന്തില്‍ 22 റണ്‍സാണ്. തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും മത്സരത്തില്‍ സെന്റ് ലൂസിയ കിങ്സ് തിരിച്ചടിച്ചു. 11 പന്ത് ബാക്കി നില്‍ക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ ടീം ജയത്തിലെത്തി.