ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ ഇന്നു സ്വീകരണം നല്‍കും.ഉച്ചകഴിഞ്ഞ് 2.30ന് മാമ്മൂട് പള്ളിയില്‍ എത്തുന്ന മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. മൂന്നിന് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.അഞ്ചിനു ചേരുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. മുന്‍ അപ്പൊസ്തലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളായ കൂവക്കാട്ട് ജേക്കബ്-ലീലാമ്മ ദമ്ബതികളെ ആദരിക്കും. ബിഷപ് മാര്‍ തോമസ് പാടിയത്ത്, വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മന്ത്രി റോഷി അഗസ്റ്റിന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, കൈക്കാരന് ടോണി പാലാക്കുന്നേല്‍, ജനറല്‍കണ്‍വീനര്‍ എം.ഡി. ജോണ്‍ മുതിരപ്പറമ്ബില് എന്നിവര്‍ പ്രസംഗിക്കും.
അസിസ്റ്റന്റ് വികാരി ഫാ. ടോമിന് കിഴക്കേത്തലയ്ക്കല്‍, ഫാ. പ്രവീണ്‍ മാട്ടേല്‍, എം.ഡി. ജോണ്‍ മുതിരപ്പറമ്ബില്, നിധീഷ് കോച്ചേരി, റോണി കണ്ണമ്ബള്ളി, ജോബ് ചക്കുങ്കല്‍, ടോണി പാലാക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ബൈബിള്‍ കണ്വന്ഷന് നാളെ ആരംഭിക്കുംമാമ്മൂട്: ലൂര്‍ദ്മാതാ പള്ളിയങ്കണത്തിലെ പന്തലില്‍ നാളെ മുതല്‍ 30 വരെ പോട്ട ഡിവൈന്‍ ടീം നയിക്കുന്ന പഞ്ചദിന ബൈബിള്‍ കണ്വന്ഷന് നടത്തും. നാളെ വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു നായ്ക്കംപറമ്ബില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, ഫാ. ബിനോയി ചക്കാനിക്കുന്നേല്, ഫാ. ഷിജോ നെടിയാങ്ങല്, ബ്രദര്‍ ജയിംസുകുട്ടി ചമ്ബക്കുളം എന്നിവര്‍ വചനപ്രഘോഷണം നയിക്കും. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്ബതുവരെയാണ്കണ്വന്ഷന്. കണ്‍വന്‍ഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.