കരീബിയൻ കരുത്തില്ലാതെ ഇക്കുറി ലോകകപ്പ്…! സ്‌കോട്ട്‌ലൻഡിനോട് തകർന്ന് വിൻഡീസ് ഇന്ത്യൻ ലോകകപ്പിൽ നിന്ന് പുറത്ത്

ലണ്ടൻ: വെസ്റ്റിൻഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് ചരിത്ര ജയം നേടി സ്‌കോട്ട്ലൻഡ്. വെസ്റ്റിൻഡീസ് ഇല്ലാതെ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പ്. ഇന്നലെ ലോകകപ്പ് യോഗ്യതാ സൂപ്പർ സിക്‌സ് റൗണ്ടിലെ മത്സരത്തിൽ സ്‌കോട്ട്‌ലൻഡ് വെസ്റ്റിൻഡീസിനെ 7 വിക്കറ്റിനാണ് തകർത്തത്. ഏകദിനത്തിൽ വിൻഡീസിനെതിരെ സ്‌കോട്ട്‌ലൻഡ് നേടുന്ന ആദ്യ ജയമാണിത്. ഈ തോൽവിയോടെ ഇന്ത്യവേദിയാകുന്ന ഏകദിന ലോകകപ്പിന് വെസ്റ്റിൻഡീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി.

Advertisements

ആദ്യ രണ്ട് ലോകകപ്പുകളിലും ചാമ്ബ്യൻമാരായ വെസ്റ്റിൻഡീസ് ഇല്ലാതെ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലും വെസ്റ്റിൻഡീസിന് യോഗ്യത നേടാനായിരുന്നില്ല. സിംബാബ്വെയിലെ ബലുവായോയിൽ നടന്ന സൂപ്പർ സിക്‌സ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 43.5 ഓവറിൽ സ്‌കോട്ട്ലൻഡ് 181 റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ സ്‌കോട്ട്ലൻഡ് 43.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി ലോകകപ്പ് പ്രതീക്ഷ നിലനിർത്തി.

Hot Topics

Related Articles